ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുത്; വൈദ്യുതി മന്ത്രി

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുത്; വൈദ്യുതി മന്ത്രി

  • അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്യണം. ഇന്ന് രാത്രി 8.30 മുതൽ 9.30വരെ ഭൗമ മണിക്കൂറായി ആചരിക്കണമെന്ന് വൈദ്യുതിമന്ത്രി കൃഷ്ണൻ കുട്ടി അറിയിച്ചു.

തിരുവനന്തപുരം: ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം അമിതമായതിനാൽ ഭൗമ മണിക്കൂർ നിർദേശവുമായി വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി. ഇന്ന് (ശനിയാഴ്ച 23, മാർച്ച്) രാത്രി 8.30 മുതൽ 9.30വരെ ഭൗമ മണിക്കൂറായി ആചരിക്കാം.

അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാമെന്ന് മന്ത്രി നിർദേശിച്ചു. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്ന് മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190 ഓളം ലോകരാഷ്ട്രങ്ങൾ സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു. എന്നാൽ, ഇത്തവണ മാർച്ച് 23 ന് ഭൗമ മണിക്കൂർ ആചരിക്കാനാണ് ആഹ്വാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )