
‘ഇന്റർസ്റ്റെല്ലാർ’ വീണ്ടും റിലീസിനൊരുങ്ങുന്നു
- ഡിസംബർ 6ന് ഇന്ത്യയിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്
ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലാർ പത്തു വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക്.ചിത്രം ഡിസംബർ 6ന് ഇന്ത്യയിൽ റിലീസ് ചെയ്യും. ഐമാക്സിലും 70 എംഎം ലുമാണ് വീണ്ടും ചിത്രം റിലീസ് ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ.
ക്രിസ്റ്റഫർ നോളൻ എന്ന പേര് കേൾക്കാത്ത സിനിമാപ്രേമികളില്ല. 1998-ൽ പുറത്തിറങ്ങിയ ‘ഫോളോയിങ് ‘ മുതൽ ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട് ജെ ഓപ്പൺഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഓപ്പൺ ഹൈമർ വരെയായി 12 സിനിമകളാണ് നോളൻ ചെയ്തിട്ടുള്ളത്.
ക്രിസ്റ്റഫർ നോളൻ സഹോദരൻ ജോനാഥൻ നോളനോടൊപ്പം ചേർന്നാണ് ഇന്റർസ്റ്റെല്ലാറിന്റെ തിരക്കഥ എഴുതിയത്. മനുഷ്യരാശിക്ക് വേണ്ടി ഒരു പുതിയ ഇടം തേടി തേടി ശനി ഗ്രഹത്തിൻ്റെ സമീപമുള്ള ഒരു വേംഹോളിലൂടെയുള്ള സഞ്ചാരവും അവരുടെ ഗവേഷണങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

2014 നവംബർ 7നായിരുന്നു ‘ഇന്റർസ്റ്റെല്ലാർ’ റിലീസ് ചെയ്തത്. മാത്യൂ മക്കൊനാഗീ, ആൻ ഹാതവേ, ജെസീക്ക ചാസ്റ്റെയിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത് . ഏറെ പ്രേഷക പ്രശംസ പിടിച്ചുപറ്റിയ സിനിമ, ബോക്സ് ഓഫീസിലും വൻ നേട്ടം ഉണ്ടാക്കി. ലോകമെമ്പാടുമായി 730 ദശലക്ഷത്തിലധികം ഡോളർ സിനിമ നേടികയും ചെയ്തു.സിനിമയിലെ ഒറിജിനൽ മോഷൻ പിക്ചർ സൗണ്ട്ട്രാക്ക് നൽകിയത് ഹാൻസ് സിമ്മർ അണ്. മികച്ച ഒറിജിനൽ സ്കോറിനുള്ള ഗ്രാമി അവാർഡും മറ്റു നിരവധി അവാർഡുകളും സിനിമയിലെ പശ്ചാത്തല സംഗീതത്തിന് ലഭിചിടുണ്ട്.