ഇരട്ടവോട്ടുകൾ കണ്ടെത്താൻ എ ഐ സോഫ്റ്റ്വെയർ ; എസ്.ഐ ആർ നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ ഉപയോഗിക്കും

ഇരട്ടവോട്ടുകൾ കണ്ടെത്താൻ എ ഐ സോഫ്റ്റ്വെയർ ; എസ്.ഐ ആർ നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ ഉപയോഗിക്കും

  • പ്രത്യേക തീവ്രപരിശോധന നടക്കുന്ന 12 സംസ്ഥാനങ്ങളിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുക

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ഇരട്ടവോട്ടുകൾ കണ്ടെത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എഐ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്വെയർ ഉപയോഗിക്കാനൊരുങ്ങുന്നു. പ്രത്യേക തീവ്രപരിശോധന നടക്കുന്ന 12 സംസ്ഥാനങ്ങളിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുക. സോഫ്റ്റ്വെയറിന് മുഖം തിരിച്ചറിയാനാവുമെന്നതിനാൽ, ഇരട്ട വോട്ടുകൾ കണ്ടെത്താൻ സഹായിക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാൾ പറഞ്ഞു.വോട്ടർഡേറ്റാബേസിലെ ഫോട്ടോകളിലുള്ള മുഖസാമ്യം വിശകലനം ചെയ്യുന്നതുവഴി, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാജവോട്ടർമാരെ കണ്ടെത്താൻ സഹായിക്കും. ഫേഷ്യൽ മാച്ചിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക. എങ്കിലും പരിശോധനാ പ്രക്രിയയിൽ ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) തന്നെയായിരിക്കും പ്രധാന പങ്ക് വഹിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.

ഫോമുകൾ തങ്ങളുടെ സാന്നിധ്യത്തിലാണ് പരിശോധിച്ചതെന്ന് സ്ഥിരീകരിക്കുന്ന കൈയെഴുത്തിലുള്ള പ്രസ്‌താവനകൾ ബിഎൽഒമാർ വോട്ടർമാരിൽനിന്ന് വാങ്ങുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ബംഗാളിൽഎന്യൂമറേഷൻ ഫോം വിതരണം, ശേഖരണം, ഡിജിറ്റൈസേഷൻ എന്നിവ നവംബറോടെ പൂർത്തിയാകുമെന്ന് അഗർവാൾ പറഞ്ഞു.എസ്ഐആർ ജോലിയുടെ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ തിങ്കളാഴ്ച പശ്ചിമബംഗാളിലേതുൾപ്പെടെ 12 സിഇഒമാരുമായി വീഡിയോ കോൺഫറൻസ് നടത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )