ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം: തടഞ്ഞു യുഎഇ

ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം: തടഞ്ഞു യുഎഇ

  • ആശങ്ക വേണ്ടെന്ന് പ്രതിരോധ മന്ത്രാലയം

ദുബായ്: ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ഇന്ന് രാവിലെയും പുലർച്ചെയുമായി ഉണ്ടായ രണ്ട് ഘട്ടമായുള്ള ആക്രമണശ്രമങ്ങളെയാണ് ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തത്. നിലവിൽ രാജ്യത്തെ സുരക്ഷാ സാഹചര്യം സുരക്ഷിതമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്ന് രാവിലെ 10.11നാണ് ഇറാനിൽ നിന്നുള്ള മിസൈലുകളും ഡ്രോണുകളും യുഎഇ ലക്ഷ്യമാക്കി എത്തിയത്. വ്യോമ പ്രതിരോധ സംവിധാനം ഇവയെ ആകാശത്തുവച്ചുതന്നെ തകർത്തു. ഇതിനു മുന്നോടിയായി രാവിലെ 8.11ന് ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനുമായിരുന്നു നിർദ്ദേശം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )