ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവില കുതിക്കുന്നു

ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവില കുതിക്കുന്നു

  • ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉൽയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറയി ഉയർന്നു

വാഷിങ്ടൺ: ഇസ്രായേൽ-യു.എസ് സംയുക്തസേനകളുടെ ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവില കുതിക്കുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിലെത്തി. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉൽയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറയി ഉയർന്നു. 78.24 ഡോളറിൽ നിന്നാണ് ബ്രെന്റ് ക്രൂഡിന്റെ വില ഉയർന്നത്.

രേഖപ്പെടുത്തിയത് 5.38 ഡോളറിന്റെ വർധനയാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിൻ്റെ വില 4.66 ഡോളർ ഉയർന്ന് 75.33 ഡോളറായി. എന്നാൽ, ഉൽപാദനം പ്രതീക്ഷിച്ചതിലധികം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തിന് പിന്നാലെ എണ്ണവില അൽപം താഴ്ന്നിട്ടുണ്ട്. ഇറാനെതിരെ അമേരിക്ക സൈനിക സന്നാഹം തുടങ്ങിയപ്പോൾ തന്നെ എണ്ണവിലയിൽ മുന്നേറ്റമുണ്ടായിരുന്നു. യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ എണ്ണ വിലയിൽ വലിയ വർധനവുണ്ടായേക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )