ഇറാൻ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേർക്ക് പരുക്ക്

ഇറാൻ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേർക്ക് പരുക്ക്

  • ഇതോടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 200 കടന്നു.

അബുദാബി : ഇറാൻ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേർക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം ശക്തമാക്കി. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണമുണ്ടായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ദുഃഖവെള്ളി തിരുകർമങ്ങൾ ഒഴിവാക്കി. ഇന്ന് ഉച്ചയ്ക്ക് അബുദാബിയിലെ അജ്ബാനിൽ ഉണ്ടായ ആക്രമണത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേർക്ക് പരുക്കേറ്റത്. ഇതോടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 200 കടന്നു.

ആക്രമണത്തിൽ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. പുലർച്ചെയുണ്ടായ ആക്രമണത്തിൽ കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീ പിടിച്ചിരുന്നു. എന്നാൽ, ആർക്കും പരുക്കേറ്റിട്ടില്ല. എണ്ണ ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )