ഇഷ ഫൗണ്ടേഷനിൽ നിന്ന് കൂടുതൽ പേരെ കാണാതായി -പോലീസ് റിപ്പോർട്ട്

ഇഷ ഫൗണ്ടേഷനിൽ നിന്ന് കൂടുതൽ പേരെ കാണാതായി -പോലീസ് റിപ്പോർട്ട്

  • ഇഷ ഫൗണ്ടേഷൻ ക്യാമ്പസ് പരിസരത്ത് ശ്മശാനമുണ്ടെന്ന് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ

കോയമ്പത്തൂർ: ജഗ്ഗി വാസുദേവിൻന്റെ ഇഷ ഫൗണ്ടേഷനിൽ നിന്ന് കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്‌നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷൻ ക്യാമ്പസ് പരിസരത്ത് ശ്മശാനമുണ്ടെന്ന് വരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വിവരിക്കുന്നത്.

തമിഴ് നാട് പോലീസ് അവരുടെ അന്വേഷണത്തിന് തുടർച്ചയായി സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ് മൂലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഇവിടെ നിന്നും കാണാതായി എന്നു പരാതിലഭിച്ച പലരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )