ഇസ്രയേൽ ആക്രമണ                           പരമ്പരയുടെ 365 ദിനങ്ങൾ

ഇസ്രയേൽ ആക്രമണ പരമ്പരയുടെ 365 ദിനങ്ങൾ

  • ഇസ്രയേൽ നടത്തുന്ന നീക്കങ്ങൾക്കെതിരെ വിമർശനങ്ങളും ശക്തമാണ്

ശ്ചിമേഷ്യയെ യുദ്ധ ഭീതിയിലാക്കി ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾക്ക് ഒരാണ്ട്. ഇസ്രയേൽ പ്രദേശത്തേക്ക് കടന്നുകയറി ഹമാസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന വാദം ഉയർത്തി ഗാസയിൽ ആരംഭിച്ച സൈനിക നടപടി ഇപ്പോൾ പശ്ചിമേഷ്യയിലേക്ക് ആകെ വ്യാപിച്ചേയ്ക്കും എന്ന നിലയിലാണ്.

കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 250 പേർ ബന്ധികളാക്കപ്പെടുകയും ചെയ്തു. പശ്ചിമേഷ്യയെ ആകെ യുദ്ധ ഭീതിയിലേക്ക് തള്ളിവിടുന്നതാണ് ഇസ്രയേലിന്റെ സൈനിക നീക്കം. ഹമാസ്, ഹിസ്ബുള്ള സംഘടകളുടെ നേതാക്കളെ ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ച ഇസ്രയേൽ ഇതിനോടം ഈ സംഘടനകളുടെ മുതിർന്ന നേതാക്കളെ വകവരുത്തിക്കഴിഞ്ഞു.

ഇറാൻ സൈനിക കമാൻഡർ മുഹമ്മദ് റെഹ സഹേദിയെയും ഇസ്രയേൽ വകവരുത്തി. മറ്റ് രാജ്യങ്ങളിലേക്ക് കടന്നുകയറി ഇസ്രയേൽ നടത്തുന്ന നീക്കങ്ങൾക്കെതിരെ ലോകത്താകമാനം വിമർശനങ്ങളും ശക്തമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )