
ഇസ്രായേൽ വംശഹത്യ നടത്തുന്നു – ആംനസ്റ്റി ഇൻറർനാഷനൽ
- വംശഹത്യാപരമായ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്നും ആംനസ്റ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു
ലണ്ടൻ: ഗാസയിൽ പാലസ്തീനികൾക്ക് നേരെ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നും അന്താരാഷ്ട്ര സമൂഹം പാലസ്തീന് ശബ്ധിക്കണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ. വംശഹത്യാപരമായ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ വിവിധ തലത്തിലുള്ള സമ്മർദം ചെലുത്തണമെന്നും ആംനസ്റ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഗാസയിൽ നിന്നും ശേഖരിച്ച വിവരങ്ങളും ഗാസ്സയിലെ അടിസ്ഥാന സൗകര്യങ്ങൾക്കടക്കം ഇസ്രായേൽ വരുത്തിവെച്ച നാശ നഷ്ടങ്ങളും ഉപഗ്രഹ ചിത്രങ്ങളും റിപ്പോർട്ട് തയാറാക്കാനായി ഉപയോഗിച്ചിട്ടുണ്ട്. പാലസ്തീനിലേത് വംശഹത്യയാണ്. ഇത് ഉടനടി അവസാനിപ്പിക്കണം. ഞങ്ങളുടെ കണ്ടെത്തലുകൾ ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഉണരാനുള്ള ആഹ്വാനമായി ഏറ്റെടുക്കണം’ -ആംനസ്റ്റി മേധാവി ആഗ്നസ് കാലമർഡ് ചൂണ്ടികാട്ടി.
CATEGORIES News
