
ഇൻസ്റ്റാഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാർഥിക്കെതിരെ കേസ്
- കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത് ഇൻസ്റ്റാഗ്രാമിൽ മറ്റൊരു വെബ്സൈറ്റ് ഉണ്ടാക്കിയാണ്
പാലക്കാട്:ഇൻസ്റ്റാഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥി എസ് യദുവിൻ്റെ (21) പേരിലാണ് കേസ് എടുത്തിരിക്കുന്നത്.

കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത് ഇൻസ്റ്റാഗ്രാമിൽ മറ്റൊരു വെബ്സൈറ്റ് ഉണ്ടാക്കിയാണ്. കോളേജിൽ നിന്നും വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ ടി ആക്ടിലെ 67-എ, കേരള പോലീസ് ആക്ട് 120 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
CATEGORIES News