ഉടച്ചു വാർക്കലിനൊരുങ്ങി                           മലയാള സിനിമ

ഉടച്ചു വാർക്കലിനൊരുങ്ങി മലയാള സിനിമ

  • പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിൽ പുതിയ സംഘടന വരുന്നു, പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്ന് വാഗ്ദാനം

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുക. സംഘടനയെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങിയിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമാ സംസ്കാരം രൂപീകരിക്കുമെന്നുമാണ് പുതിയ കൂട്ടായ്മ അവകാശപ്പെടുന്നത്.

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളിൽ വേര് ഊന്നി പ്രവർത്തിക്കും. പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുഴുവൻ സിനിമാ ആർട്ടിസ്റ്റുകളും
മുന്നോട്ടിറങ്ങണമെന്നും കത്തിൽ പറയുന്നു. അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജിവച്ച ആഷിക് അബു ഉൾപ്പെടെയുള്ളവരാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചവർ പുതിയ സംഘടനയുടെ തലപ്പത്തെന്നത് വലിയ പ്രതീക്ഷ നൽകുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )