
ഉത്രാടം തിരുന്നാൾ ജലോത്സവം ഇന്ന്
- പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ ഭദ്രദീപം തെളിക്കും
കോഴഞ്ചേരി : ചെറുകോൽ എൻഎസ്എസ് കരയോഗവും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിക്കുന്ന ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവം ഇന്ന് (4) ഉച്ചയ്ക്ക് ഒന്നിന് നടക്കും. പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ ഭദ്രദീപം തെളിക്കും. എൻഎസ്എസ് ഡയറക്ടർ ബോർഡംഗവും റാന്നി താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ വി.ആർ.രാധാകൃഷ്ണൻ പൊതുസമ്മേളനവും എംഎൽഎ പ്രമോദ് നാരായൺ ജലഘോഷയാത്രയും ആർ.രാജീവ് മത്സരവളളം കളിയും ഉദ്ഘാടനം ചെയ്യും.

ബാച്ചിൽ അഞ്ചും എ ബാച്ചിൽ പത്തും ഉൾപ്പെടെ 15 പള്ളിയോടങ്ങൾ ജലോത്സവത്തിൽ പങ്കെടുക്കും. എ, ബി ബാച്ച് മത്സര വിജയികൾക്ക് ഉത്രാടം തിരുനാൾ ട്രോഫി സമ്മാനിക്കും. പരമ്പരാഗത ശൈലിയിൽ ഏറ്റവും ഭംഗിയായി ചമയം, വഞ്ചിപ്പാട്ട്, തുഴച്ചിൽ, വേഷം എന്നിവയോടെ ജല ഘോഷയാത്രയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്ക് ഭാരത കേസരി ട്രോഫികളും സമ്മാനിക്കും. ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾ തുടർന്ന് തിരുവോണത്തോണിക്ക് അകമ്പടിയേകാൻ കാട്ടൂരിലെത്തും.
