
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം
- 23 ഇടത്ത് എൽഡിഎഫും 19 ഇടത്ത് യുഡിഎഫും 3 ഇടത്ത് ബിജെപിയും 4 ഇടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളും ജയിച്ചു.
തിരുവനന്തപുരം: കേരളത്തിലെ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം. വയനാട് ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 23 ഇടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു. 19 ഇടത്ത് യുഡിഎഫും മൂന്നിടത്ത് ബിജെപിയും 4 ഇടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളും ജയിച്ചു.
യുഡിഎഫിന്റെ 8 സിറ്റിങ് സീറ്റുകളും ബിജെപിയുടെ 4 സിറ്റിങ് സീറ്റുകളും എൽഡിഎഫ് പിടിച്ചെടുത്തു