ഉപതെരഞ്ഞെടുപ്പ് ; ചേലക്കരയിൽ 13ന് പൊതു അവധി

ഉപതെരഞ്ഞെടുപ്പ് ; ചേലക്കരയിൽ 13ന് പൊതു അവധി

  • നിയോജകമണ്ഡലത്തിലെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും, ബാങ്കുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വേതനത്തോടുകൂടിയ പൊതുഅവധിയാണ് പ്രഖ്യാപിച്ചത്

ചേലക്കര:ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ നവംബർ 13 ന് ചേലക്കരയിൽ പൊതുഅവധി പ്രഖ്യാപിച്ചു. നിയോജകമണ്ഡലത്തിലെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും, ബാങ്കുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വേതനത്തോടുകൂടിയ പൊതുഅവധിയാണ് പ്രഖ്യാപിച്ചത്.

ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ചെറുതുരുത്തി, ചേലക്കര നിയമസഭാമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വോട്ടെടുപ്പിന്റെ തലേദിവസം നവംബർ 12 മുതൽ അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )