ഉരുൾപൊട്ടൽ ; നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം

ഉരുൾപൊട്ടൽ ; നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം

  • നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയിട്ടുള്ളത്

കൽപ്പറ്റ : വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിൻ്റെ നാലാം ദിവസം നടത്തിയ തിരച്ചിലിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തി. നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ ഒരു സ്ത്രീയ്ക്ക് കാലിൽ പരിക്കുകൾ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. മറ്റു മൂന്നു പേർക്കും പരിക്കുകൾ ഒന്നും ഇല്ല. നാല് പേരെയും രക്ഷിച്ചു ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യൻ കരസേനയാണ് ഇക്കാര്യം ഔദ്യോഗികമായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഏറെ ശ്രമകരമായാണ് കണ്ടെത്തിയതെന്നാണ് കരസേന വ്യക്തമാക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )