
ഉരുൾപൊട്ടൽ: വിലങ്ങാട് ഒരാളെ കാണാതായി
- പത്തോളം വീടുകളും കൃഷിഭൂമിയും മലവെള്ളപ്പാച്ചിൽ ഒലിച്ചു പോയി
- റോഡുകളും വീടുകളും വെള്ളത്തിനടിയിലാണ്
വടകര : ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വിലങ്ങാട് ഒരാളെ കാണാതായി. റിട്ടേയെർഡ് അദ്ധ്യാപകൻ കെ.എ.മാത്യുവിനെയാണ് കാണാതായത്.
പത്തോളം വീടുകളും കൃഷിഭൂമിയും മലവെള്ളപ്പാച്ചിൽ ഒലിച്ചു പോയി. റോഡുകളും വീടുകളും വെള്ളത്തിനടിയിലാണ്. നാദാപുരം, വിലങ്ങാട് മലയോരത്ത് ഉരുൾപൊട്ടൽ തുടരുന്നു. ഇതിനകം മഞ്ഞച്ചീളി, പാനോം, മാടഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ ഉരുൾപൊട്ടി.
മലവെള്ളപ്പാച്ചിൽ വാണിമേൽ പുഴയോരത്തെ നിരവധി വീടുകൾ വെള്ളത്തിനടിയിൽ മയ്യഴി പുഴയോര വാസികൾക്ക് ജാഗ്രതാ നിർദ്ദേശം. അടിച്ചിപ്പാറ മഞ്ഞച്ചീളി പ്രദേശത്ത് രണ്ടിടത്തിയാണ് ഇന്ന് ഉരുൾ പൊട്ടിയത്. പ്രദേശം ഒറ്റപെട്ടു. പാലവും റോഡും തകർന്നു .
സമീപവാസികൾ ഫോൺ വിഴിയാണ് വിവരം അറിയിക്കുന്നത്. പന്നിയേരി, വലിയ പാനോം, ഉരുട്ടി വാളാംന്തോട് തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മലവെള്ളപ്പാച്ചിൽ ശക്തമാവുകയാണ്. നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.