
ഉലകാനായകന് എഴുപതാം പിറന്നാൾ
- ‘നീങ്ക നല്ലവരാ കെട്ടവരാ’എന്ന കൊച്ചുമകന്റെ ചോദ്യം ഉയരുന്ന മണിരത്നത്തിന്റെ ‘നായക’നിൽ കമലിന്റെ ഒരു നോട്ടമുണ്ട്. അതുവരെ സിനിമ സഞ്ചരിച്ച നേർരേഖയിൽ നിന്ന് കുത്തനെയുള്ളയിറക്കം, എന്തെന്നില്ലാത്ത വേദനയാണ് ആ മുഖം കാഴ്ചക്കാരനിലേക്ക് പകർന്നുനൽകുന്നത്
ഇന്ത്യൻ സിനിമ കണ്ട സകല കലാകാരന്. ഉലക നായകന് ഇന്ന് സപ്തതി. ഒരു സിനിമയ്ക്ക് ആവശ്യമായ മേഖലകളെ ഇത്രത്തോളം തന്മയത്വത്തിൽ ചെയ്യാൻ കഴിവുള്ള മറ്റൊരു ചലച്ചിത്രകാരൻ ഉണ്ടോ എന്നത് ചോദ്യമാണ്. അഭിനേതാവ്,സംവിധായകൻ എഴുത്തുകാരൻ നിർമാതാവ് തുടങ്ങി ഈ ചലച്ചിത്രഹാസം അണിയാത്ത വേഷങ്ങളിലില്ല.

‘നീങ്ക നല്ലവരാ കെട്ടവരാ’എന്ന കൊച്ചുമകന്റെ ചോദ്യം ഉയരുന്ന മണിരത്നത്തിന്റെ ‘നായക’നിൽ കമലിന്റെ ഒരു നോട്ടമുണ്ട്. അതുവരെ സിനിമ സഞ്ചരിച്ച നേർരേഖയിൽ നിന്ന് കുത്തനെയുള്ളയിറക്കം, എന്തെന്നില്ലാത്ത വേദനയാണ് ആ മുഖം കാഴ്ചക്കാരനിലേക്ക് പകർന്നു നൽകുന്നത്. ഒരു ചലച്ചിത്രപ്രേമിയും മറക്കാനിടയില്ലാത്ത പത്തു കഥാപാത്രങ്ങളെ ഒരുപോലെ പത്ത് വിധത്തിൽ ‘ദശാവാതാര’മായി അഭിനയത്തിന്റെ ഭാവതലങ്ങൾ പകർന്നാടിയ മറ്റൊരു നടനില്ല എന്ന് നിസംശയം പറയാം. സന്താന ഭാരതി സംവിധാനം ചെയ്ത് കമൽഹാസൻ രചനയുടെ ഭാഗമായ 1994ൽ തിയേറ്ററിലെത്തിയ ‘മഹാനദി’ വേറിട്ടു നിൽക്കുന്ന കമൽ പ്രസന്റേഷൻ തന്നെയാണ്. എത്ര മനോഹരമായാണ് ആ സിനിമ കാലത്തെ അതിജീവിക്കുന്നത്.

കമൽ ഹാസൻ സംവിധാനം ചെയ്ത വിസ്മയ ചിത്രങ്ങൾ കാണുമ്പോൾ ഉലക നായകൻ എന്ന പരിവേഷത്തെ വീണ്ടും മറ്റൊരു സ്ഥാനം കൂടി നൽകേണ്ട തരത്തിലേക്കാണ് ഉയർത്തുന്നത്. ഹേയ് റാം നൽകുന്ന രാഷ്ട്രീയ അവബോധം,വിശ്വരൂപം നൽകുന്ന വിസ്മയം,വിരുമാണ്ടി നൽകുന്ന വേറിട്ട കാഴ്ചകൾ എല്ലാം ചലച്ചിത്രവിസ്മയങ്ങളാകുന്നു. എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങങ്ങളാണ് അഭിനയത്തിന്റെ വേറിട്ട തലങ്ങൾ സമ്മാനിക്കുന്നത്. ഗുണ, അവ്വെഷൺമുഖി,മൂന്ദ്രാം പിറയ്,ഇന്ത്യൻ, വിശ്വരൂപം തുടങ്ങി തുടങ്ങി തഗ് ലൈഫ് വരെ എത്തി നിൽക്കുന്നു ആറു പതിറ്റാണ്ടിലേറെയായുള്ള സജീവമായ സിനിമാജീവിതം നൽകുന്നത് ചലചിത്രവിസ്മയങ്ങളെയാണ്. ബാലതാരമായി സിനിമാലോകത്തെത്തിയ . മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടി താരപദവിയിലേക്കെത്തിയ മലയാളസിനിമയുടെയും ഭാഗമായി മാറിയ ചലച്ചിത്രത്തിന്റെ സകല ഭാവങ്ങളെയും വെള്ളിവെളിച്ചത്തിലെത്തിച്ച ‘ഇന്ത്യൻ’സിനിമയുടെ ഉലകനായകൻ.

.