എംഎസ്‌സി  നഴ്സിങ് പ്രവേശനം

എംഎസ്‌സി നഴ്സിങ് പ്രവേശനം

  • ഓപ്ഷൻ രജിസ്റ്റർചെയ്യാൻ ഒക്ടോബർ എട്ടിന് വൈകീട്ട് അഞ്ചുവരെ അവസരം

2024-’25-ലെ എംഎസ്സി നഴ്സിങ് പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത അലോട്മെന്റ് ആരംഭിച്ചു. സർക്കാർ നഴ്സിങ് കോളേജുകളിലെ സീറ്റുകൾ, സ്വകാര്യ സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളേജുകളിലെ ഗവൺമെന്റ്റ് മെറിറ്റ് സീറ്റുകൾ എന്നിവയാണ് പ്രക്രിയകളിൽ ഉൾപ്പെടുന്നത്. പിജി നഴ്സിങ് 2024 റാങ്ക് പട്ടികയിൽ ഉൾപ്പെട്ട സർവീസ് വിഭാഗം അപേക്ഷകരുൾപ്പെടെയുള്ളവർക്ക് പ്രവേശനത്തിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. അപേക്ഷാനമ്പർ, പാസ്വേഡ് എന്നിവ www.cee.kerala.gov.in-ൽ പിജി നഴ്സിങ് 2024- കാൻഡിഡേറ്റ്സ് പോർട്ടൽ വഴി നൽകി ഹോംപേജിലേക്ക് ലോഗിൻ ചെയ്യണം. അവിടെയുള്ള ‘ഓപ്ഷൻ രജിസ്ട്രേഷൻ’ ലിങ്ക് ക്ലിക്ക് ചെയ്ത്, താത്പര്യമുള്ള ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം.ആദ്യം ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി 2000 രൂപ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരിൽ ഓൺലൈനായി അടയ്ക്കണം.അലോട്മെന്റ് ലഭിച്ച് പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ ഈ തുക അവരുടെ ട്യൂഷൻ ഫീസിൽ വകയിരുത്തും. പട്ടികജാതി/ പട്ടികവർഗ/ഒഇസി/ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുവിഭാഗക്കാർ എന്നിവർ 500 രൂപ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി അടയ്ക്കണം. ഇവർ അലോട്മെന്റ് ലഭിച്ച് പ്രവേശനം നേടുന്നപക്ഷം, ഈ തുക അവരുടെ കോഷൻ ഡിപ്പോസിറ്റിൽ വകയിരുത്തും. പ്രക്രിയ പൂർത്തിയാകുമ്പോഴും അലോട്മെന്റ് ഒന്നുംലഭിക്കാത്തവർക്ക് ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് തിരികെ നൽകും.ഓപ്ഷൻ രജിസ്ട്രേഷൻ പേജിൽ
അലോട്മെന്റിനു ലഭ്യമായ എല്ലാ കോളേജ്- കോഴ്സ് കോമ്പിനേഷനുകൾ കാണാൻ കഴിയും. അവ ഓരോന്നും ഓരോ ഓപ്ഷനാണ്. മുൻഗണന നിശ്ചയിച്ച് (ഏറ്റവും താത്പര്യമുള്ളത് ആദ്യം, അത് ലഭിക്കാത്തപക്ഷം പരിഗണിക്കേണ്ടത് രണ്ടാമത് എന്നിങ്ങനെ) താത്പര്യമുള്ള ഓപ്ഷനുകൾ എല്ലാം രജിസ്റ്റർചെയ്യാം.

അതേ സമയം അലോട്മെന്റ് ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾമാത്രം രജിസ്റ്റർചെയ്യുക. കാരണം, അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കുന്നില്ലെങ്കിൽ അലോട്മെന്റ് നഷ്ടപ്പെടുകയും പ്രക്രിയയിൽനിന്ന് പുറത്താവുകയുംചെയ്യും. ഒരിക്കൽ രജിസ്റ്റർ ചെയ്യുന്ന ഓപ്ഷനുകൾ, ഓപ്ഷൻ രജിസ്ട്രേഷൻ സമയപരിധി എത്തുംമുൻപ് എത്രതവണ വേണമെങ്കിലും ഭേദഗതിചെയ്യാം.ഇപ്പോൾ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകളായിരിക്കും തുടർ റൗണ്ടിലും പരിഗണിക്കുക. ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകൾ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്താൻ/ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. ഓപ്ഷൻ രജിസ്ടേഷൻ നടത്താത്തവരെ അലോട്മെന്റിനായി പരിഗണിക്കില്ല.ഓപ്ഷൻ രജിസ്റ്റർചെയ്യാൻ ഒക്ടോബർ എട്ടിന് വൈകീട്ട് അഞ്ചുവരെ അവസരമുണ്ട്. ആദ്യ അലോട്മെന്റ് പിന്നീട് പ്രഖ്യാപിക്കും.അലോട്മെന്റ് ലഭിക്കുന്നവർ പ്രവേശനപരീക്ഷാകമ്മിഷണർ പ്രഖ്യാപിക്കുന്ന സമയക്രമമനുസരിച്ച് കോളേജിൽ റിപ്പോർട്ടുചെയ്ത് അലോട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് കോളേജിലടച്ച് സമയപരിധിക്കകം പ്രവേശനം നേടണം. എംഎസ്സി നഴ്സിങ് പ്രോസ്പെക്‌ടസ് ക്ലോസ് 7 പ്രകാരമുള്ള യോഗ്യത, പ്രവേശനസമയത്ത് നേടിയിരിക്കണം.പ്രവേശനം നേടാത്തവരുടെ അലോട്മെന്റ് നഷ്ട‌പ്പെടും. അവരെ കേന്ദ്രീകൃത അലോട്മെന്റിന്റെ അടുത്തറൗണ്ടിൽ പരിഗണിക്കുന്നതല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )