
എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി
- ബിജെപി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു മാർച്ച്
കൊയിലാണ്ടി: കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയിലും താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ബിജെപി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. ഉപ്പാലക്കണ്ടിയിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ഹാളിനു മുന്നിൽ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. സിഐ എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ ടിയർഗ്യാസ് അടക്കം വൻ സന്നാഹങ്ങളുമായി പോലീസ് നിലയുറപ്പിച്ചിരുന്നു. യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി.ആർ പ്രഫുൽ കൃഷ്ണൻ ഉൽഘാടനം ചെയ്തു.കൊയിലാണ്ടിയിലെ തീര പ്രദേശത്തെയും താലൂക്ക് ആശുപത്രിയോടും എംഎൽഎ അവഗണിക്കുന്നത് ജനദ്രോഹമാണെന്നും, നാല് വർഷമായി തീരദേശ റോഡ് തകർന്നിട്ടും പ്രശ്നം പരിഹരിക്കാത്ത എംഎൽഎ രാജിവെച്ച് പുറത്ത് പോകണമെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.ഒബിസി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ.പി.രാധാകൃഷ്ണൻ ,മണ്ഡലം പ്രസിഡന്റ് എസ്.ആർ ജയ് കിഷ്, പയ്യോളി മണ്ഡലം പ്രസിഡന്റ് എ.കെ ബൈജു. സംസ്ഥാന കമ്മിറ്റി അംഗം, വായനാരി വിനോദ് ,ജില്ലാ ട്രഷറർ.വി.കെ.ജയൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.വി.സത്യൻ, കെ.വി.സുരേഷ്, അഡ്വ.എ.വി.നിധിൻ, കൗൺസിലർമാരായ
കെ.കെ.വൈശാഖ്, വി.കെ.സുധാകരൻ, അതുൽ പെരുവട്ടുർ എന്നിവർ സംസാരിച്ചു. വി. കെ മുകുന്ദൻ, മാധവൻ ഒ, ഗിരിജ ഷാജി, ടി പി പ്രീജിത്ത്, രവി വല്ലത്ത്, കെ പി എൽ മനോജ് , രതീഷ് തൂവക്കോട്, പ്രിയ ഒരുവമ്മൽ, പ്രസാദ് വെങ്ങളം എന്നിവർ നേതൃത്വം നൽകി.