
എംഎൽഎ സ്ഥാനം രാജിവെച്ച് പി. വി അൻവർ
- കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് അൻവറിന്റെ നിർണായക തീരുമാനം
മലപ്പുറം: എംഎൽഎ സ്ഥാനം രാജി വെച്ചു പി. വി അൻവർ. രാവിലെ 9.30 യോടെ സ്പീക്കർ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു.

എംഎൽഎ ബോർഡ് നീക്കം ചെയ്ത കാറിലാണ് അൻവർ സ്‌പീക്കറെ കാണാൻ എത്തിയത്. സ്‌പീക്കറെ കണ്ട ശേഷം പി. വി അൻവർ രാജി സ്ഥിരീകരിച്ചു. കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് അൻവറിന്റെ നിർണായക തീരുമാനം.
CATEGORIES News