എംടി കഥകളുടെ ‘മനോരഥങ്ങൾ’ആഗസ്റ്റ് 15ന് ഒടിടിയിൽ

എംടി കഥകളുടെ ‘മനോരഥങ്ങൾ’ആഗസ്റ്റ് 15ന് ഒടിടിയിൽ

  • ഒരുങ്ങുന്നത് 9 എംടി കഥകളും 8 സംവിധായകരും പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്ന ആന്തോളജി ചിത്രം

ലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ
9 കഥകളെ ആസ്‌പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലിച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലർ പുറത്തിറങ്ങി. എംടിയുടെ ജന്മദിനമായ ഇന്നലെയാണ് കൊച്ചിയിൽ ട്രെയ്ലർ ലോഞ്ച് നടന്നത്. മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ആന്തോളജി സീരീസ് ഓരോ സിനിമയായി ഒടിടിയിൽ കാണാം . ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യും.

സംവിധായകരായ പ്രിയദർശൻ, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവൻ, മഹേഷ് നാരായണൻ, രഞ്ജിത്ത്,രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്.
എംടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി നായരും ഒരു ചിത്രത്തിൻ്റെ സംവിധായികയായി എത്തുന്നു .’ഓളവും തീരവും’ എന്ന ചിത്രം പ്രിയദർശനാണ് സംവിധാനം ചെയ്യുന്നത് മോഹൻലാലാണ് പ്രധാന വേഷത്തിൽ എത്തുന്നത് . ‘ശിലാലിഖിതം’ എന്ന ചിത്രവും പ്രിയദർശനാണ് സംവിധാനം ചെയ്തത് ബിജു മേനോനാണ് നായകൻ. ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന ചെറുകഥ ‘നിന്റെ ഓർമ്മക്ക്’ എന്ന ചെറുകഥയുടെ തുടർച്ചയെന്ന നിലക്ക് എം. ടി എഴുതിയതാണ്. ഇതിലെ കേന്ദ്ര കഥാപാത്രത്തെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. രഞ്ജിത്താണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.ശ്രീലങ്കയിലേക്ക് നടത്തുന്ന യാത്രയാണ് കഥാ പാശ്ചത്തലം. ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിൽ നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരാണ് മുഖ്യവേഷത്തിൽ എത്തിയിരിക്കുന്നത് .

മഹേഷ് നാരായണൻ ഫഹദ് ഫാസിലെ കേന്ദ്ര കഥാപാത്രമാക്കി എടുക്കുന്ന ചിത്രം എം.ടിയുടെ ‘ഷെർലക്ക്’ ചെറുകഥ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവനാണ് സംവിധാനം,സിദ്ദിഖാണ് പ്രധാന വേഷത്തിൽ എത്തുന്നത് . പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്ന ‘കാഴ്ച’ഒരുക്കുന്നത് ശ്യാമപ്രസാദാണ്. രതീഷ് അമ്പാട്ട് ‘കടൽക്കാറ്റ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നു ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. എം. ടിയുടെ മകൾ അശ്വതി സംവിധാനം ചെയ്‌ത ചിത്രത്തിൽ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘വിൽപ്പന’ എന്ന ചെറുകഥയാണ് സിനിമയായി മാറുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )