
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
- കോഴിക്കോട് വയനാട് ജില്ലകളിൽ വിൽപ്പന നടത്താൻ എത്തിച്ച എംഡിഎം എക്ക് വിപണിയിൽ മൂന്നു ലക്ഷം രൂപ വിലയുണ്ട്.
താമരശ്ശേരി: പുതുപ്പാടി മണൽവയലിൽ വിൽപ്പനയെത്തിച്ച 63 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരി അമ്പയത്തോട് ഇരട്ടപറമ്പിൽ ആഷിക് (38) ആണ് അറസ്റ്റിലായത്. കോഴിക്കോട് റൂറൽ എസ്.പി ഡോ. അർവിന്ദ് സുകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് ഇയാളെ പിടികൂടിയത്.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ഒറ്റക്കരയിലുള്ള ഹോം സ്റ്റേയിൽ നിന്നാണ് ആഷിക്കിനെ പിടികൂടിയത്. കോഴിക്കോട്, വയനാട് ജില്ലകളിൽ വിൽപ്പന നടത്താൻ ബെംഗളൂരുവിൽ നിന്ന് എത്തിച്ച എംഡിഎംഎക്ക് വിപണിയിൽ മൂന്നു ലക്ഷം രൂപ വിലയുണ്ട്. കോഴിക്കോട്, മുക്കം ഭാഗങ്ങളിലുള്ള കോളേജ് വിദ്യാർ ഥികൾക്കിടയിൽ ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു .
താമരശ്ശേരിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 32 ഗ്രാം മുക്കു പണ്ടം പണയം വെച്ച് 1.60 ലക്ഷം രൂപ തട്ടിയതിന് ആഷിക്കിൻ്റെ പേരിൽ മുൻപ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. താമരശ്ശേരി ഡിവൈഎസ്പിപി പ്രമോദിൻ്റെ മേൽനോട്ടത്തിലാണ് പ്രതിയെ പിടികൂടിയത്.
CATEGORIES News