
എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ
- കൽപ്പറ്റ പോലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്
കൽപ്പറ്റ:എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് ഓമശ്ശേരി പുത്തൂർ സ്വദേശികളായ നെടുക്കണ്ടിയിൽ വീട്ടിൽ മുഹമ്മദ് ഫിർദോസ് (28), പാലക്കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് റാഫി (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . കൽപ്പറ്റ പോലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഇന്നലെ രാത്രിയോടെ കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് കെ.എൽ 57 എക്‌സ് 3890 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പോലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. 12.04 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടി കൂടിയത് . കൽപ്പറ്റ സബ് ഇൻസ്പെക്ടർ രാംകുമാറിൻ്റെ നേതൃത്വത്തിൽ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡിനൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനിൽരാജ്, സജാദ്, സുധി എന്നിവരാണ് പരിശോധന നടത്തിയത്.
CATEGORIES News