
എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
- രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്
കുന്ദമംഗലം: കുന്ദമംഗലത്തെ സ്വകാര്യ ലോഡ്‌ജ് മുറിയിൽ നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പാലക്കോട്ട് വയൽ ഐ.എം.ജി താഴം അതുൽ പി.പി, മുണ്ടിക്കൽ താഴം സ്വദേശി ഷാഹുൽ ഹമീദ് പി കെ എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫ് സ്കോഡും കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടിയത്.

കുന്ദമംഗലം ടൗണിലെ കെജിഎം കോംപ്ലക്സിലെ ആറാം നമ്പർ മുറിയിൽ നിന്നാണ് പ്രതികൾ അറസ്റ്റിലായത് . രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. യുവാക്കൾ ലോഡ്‌ജിൽ മുറിയെടുത്ത് കോളേജ് വിദ്യാർത്ഥികൾക്കും, ടർഫ്, മാളുകൾ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ചില്ലറ വില്പന നടത്തുന്നുവെന്നും ഡാൻസാഫ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരിൽ നിന്നും 28 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
CATEGORIES News