
എംഡിഎംഎയുമായി സിനിമ അസിസ്റ്റന്റ് ഡയറക്ടർ പോലീസ് പിടിയിൽ
- ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടി കൂടിയത്
തിരുവനന്തപുരം: എംഡിഎംഎയുമായി സിനിമ അസിസ്റ്റന്റ് ഡയറക്ടർ പോലീസ് പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം (35)നെയാണ് ഷാഡോ പോലീസും കരമന പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 2.08 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു.

ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരമന എസ്എച്ച്ഒ അനൂപ്, എസ്ഐമാരായ സന്ദീപ്, കൃഷ്‌കുമാർ, സുരേഷ് കുമാർ, ഷാഡോ എസ്ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
CATEGORIES News