
എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ
- മണിയൂർ ചെല്ലട്ടുപൊയിൽ തെക്കെ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെയാണ് പിടികൂടിയത്
മണിയൂർ:പതിയാരക്കരയിൽ നിന്നും ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ.മണിയൂർ ചെല്ലട്ടുപൊയിൽ തെക്കെ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാൻ(24)നെയാണ് പിടി കൂടിയത്. യുവാവിൽ നിന്നും 1.177 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടി കൂടി.വടകരയിൽ നിന്നുള്ള എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

വടകര എക്സ് സർക്കിൾ ഇൻസ്പെക്ടർ ഹിതോഷ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാമചന്ദ്രൻ പി.പി, പ്രൈവന്റ്റീവ് ഓഫീസർ ഗ്രേഡ് സുരേഷ് കുമാർ, ഷൈജു പി.പി, സിവിൽ എക്സൈസ് ഓഫീസ് അനിരുദ്ധ് മുസ്ബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
CATEGORIES News