
എംപുരാൻ സിനിമ വിവാദത്തിൽ പരസ്യ പ്രതികരണവുമായി നിർമാതാവ്
- സിനിമ തുടക്കം മുതൽ മോഹൻലാലിന് അറിയാംമെന്നും, പൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല എന്നും ആൻ്റണി പെരുമ്പാവൂർ പറഞ്ഞു
എറണാകുളം : എംപുരാൻ ചിത്രത്തിന്റെ വിവാദത്തിൽ പരസ്യ പ്രതികരണവുമായി നിർമാതാവ് ആൻ്റണി പെരുമ്പാവൂർ. തെറ്റുകൾ തിരുത്തുന്നത് ചുമതലയാണ്. ആരുടേയും സമ്മർദ്ദത്തിൻ്റെ ഫലമായിട്ടല്ല സിനിമയുടെ ചില ഭാഗങ്ങൾ ഒഴിവാക്കുന്നത്.

സിനിമ തുടക്കം മുതൽ മോഹൻലാലിന് അറിയാംമെന്നും, പൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല എന്നും ആൻ്റണി പെരുമ്പാവൂർ പറഞ്ഞു . മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല. ആരുടെയും ഭീഷണിയെ തുടർന്നല്ല റീ എഡിറ്റ് ചെയ്തത്. ആരെയും വേദനിപ്പിക്കാതിരിക്കാനായിരുന്നു മോഹൻലാലിൻ്റെ ഖേദ പ്രകടനം. മുരളി ഗോപി ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
CATEGORIES News