എം.എം. ലോറൻസിന്റെ                     മൃതദേഹം വൈദ്യപഠനത്തിന്

എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്

  • ആശ ലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന മകൾ ആശാ ലോറൻസിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ആശ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഹർജിയിൽ തീർപ്പാകുന്നതുവരെ മൃതദേഹം സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

ലോറൻസിന്റെ മകനടക്കം മൃതദേഹം വൈദ്യ പഠനത്തിന് കൈമാറാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതിന് അനുകൂലമായാണ് കോടതി ഇപ്പോൾ വിധി വന്നിരിക്കുന്നത്.കോടതി നേരത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പളിനോട് തീരുമാനമെടുക്കൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ആശ ഉൾപ്പടെയുള്ളവരുടെ വാദങ്ങൾ കേട്ട ശേഷം മൃതദേഹം ഏറ്റെടുക്കാൻ തീരുമാനിച്ചത് . എന്നാൽ ഇത് ആശ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. ഈ ഹർജിയാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയിരിക്കുന്നത്.
ഇതോടെ എം.എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറാനുള്ള തടസങ്ങളെല്ലാം നീങ്ങിയിരിയ്ക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )