
എഎംഎംഎയിൽ കൂട്ടരാജി ; മോഹൻലാൽ രാജിവച്ചു
- എഎംഎംഎയുടെ ഭരണം അഡ്ഹോക് കമ്മിറ്റിക്ക്
കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിൽ കൂട്ടരാജി. മോഹൻലാൽ എഎംഎംഎ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു . മോഹൻലാൽ രാജി വെച്ചത് മുഖ്യമന്ത്രിയെ അറിയിച്ചു. ഒപ്പം 17 എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. എഎംഎംഎയുടെ ഭരണം അഡ്ഹോക് കമ്മിറ്റിക്ക്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങൾ ആരോപിക്കപ്പെട്ടവർ എഎംഎംഎയിലെ താക്കോൽ സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവർ ആക്ഷേപം.
CATEGORIES News