
എകദിനത്തിൽ നിന്ന് വിരമിക്കുന്നില്ല ; ഭാവി കാര്യങ്ങൾ ഭാവിയിൽ നടക്കും -രോഹിത് ശർമ
- ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം വാർത്താ സമ്മേളനത്തിലാണ് വിരമിക്കുമോ എന്ന ചോദ്യത്തിന് രോഹിത് ശർമയുടെ വ്യക്തമായ മറുപടി
ദുബായ് : കഴിഞ്ഞ ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്ത് ഏറ്റവും ചർച്ചയായ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിയ്ക്കുകയാണ് രോഹിത് ശർമ. ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിരമിക്കുമോ എന്ന ചോദ്യത്തിന് രോഹിത് ശർമയുടെ വ്യക്തമായ മറുപടി. ഭാവിയിലേക്ക് തൽക്കാലം പദ്ധതികളൊന്നുമില്ലെന്നും, ഭാവി കാര്യങ്ങൾ ഭാവിയിൽ നടക്കുമെന്നും രോഹിത് തുറന്നു പറഞ്ഞു.

തൽക്കാലത്തേക്ക് എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടിരിക്കുകയാണ് രോഹിത് ശർമ.
CATEGORIES News