എട്ടാം ക്ലാസ് മിനിമം മാർക്ക്; സ്കൂളുകളിൽ ചൊവ്വാഴ്ച മുതൽ ക്ലാസുകൾ

എട്ടാം ക്ലാസ് മിനിമം മാർക്ക്; സ്കൂളുകളിൽ ചൊവ്വാഴ്ച മുതൽ ക്ലാസുകൾ

  • സേ- പരീക്ഷ 25 മുതൽ

തിരുവനന്തപുരം : എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാത്തവർക്ക് ചൊവ്വാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. മിനിമം മാർക്ക് ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ അത് അധ്യാപകർ വിളിച്ചു തുടങ്ങി. കുട്ടികളുടെ രക്ഷിതാക്കളും യോഗം അധ്യാപകരും പിടിഎ ഭാരവാഹികളും തിങ്കളാഴ്‌ച സ്‌കൂളിൽ ചേരും. മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് പഠനപിന്തുണ നൽകി വീണ്ടും പരീക്ഷ എഴുതുന്ന കാര്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തും.

ഏപ്രിൽ 8 മുതൽ 24 വരെ സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രത്യേക ക്ലാസുകൾ നൽകും. മാർക്ക് കുറവുള്ള വിഷയത്തിൽ മാത്രമാണ് ക്ലാസ്. ഉണ്ടാകുക. ഓരോ വിഷയത്തിലെയും അധ്യാപകരാണ് ക്ലാസ് നൽകുക. ക്ലാസുകൾക്ക് ശേഷം ഏപ്രിൽ25 മുതൽ 28വരെ സേ-പരീക്ഷനടത്തും. പരീക്ഷയുടെ ഫലം 30ന് പ്രസിദ്ധീകരിക്കും. ഈപരീക്ഷയിലും മിനിമം മാർക്ക് നേടാൻ കഴിയാത്ത കുട്ടികളുണ്ടെങ്കിൽ അവരെയും ഒന്നാം ക്ലാസിലേക്ക് ക്ലാസ് കയറ്റംനൽകാൻ തന്നെയാണ്നിർദ്ദേശം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )