എഡിഎമ്മിന്റെ മരണം ; ഇന്ന് രണ്ട് പ്രദേശങ്ങളിൽ ഹർത്താൽ

എഡിഎമ്മിന്റെ മരണം ; ഇന്ന് രണ്ട് പ്രദേശങ്ങളിൽ ഹർത്താൽ

  • റവന്യൂ ഉദ്യോഗസ്ഥർ പ്രതിഷേധത്തിൽ

പത്തനംതിട്ട/കണ്ണൂർ :കണ്ണൂർ എഡിഎം നവീന്റെ ബാബുവിൻ്റെ മരണത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി റവന്യൂ ഉദ്യോഗസ്ഥർ പ്രതിഷേധത്തിൽ. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താൽ നടത്തുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ നടത്തുന്നത്.

രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബിജെപി ഹർത്താൽ ആചരിക്കുന്നത്. അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട്
ആറുവരെയാണ് പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുക. അവശ്യ സർവീസുകളെഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )