
എഡിജിപി എം.ആർ.അജിത് കുമാറിന്റെ മെഡൽ തടഞ്ഞ് ഡിജിപി
- തിരുവനന്തപുരത്ത് നാളെ നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വിതരണം ചെയ്യുന്നത്
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നിലവിൽ വിതരണം ചെയ്യേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണവും സംസ്ഥാന പോലീസ് മേധാവിയുടെ അന്വേഷണവും നടക്കുന്നതിനാലാണ് നടപടി. പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡൽ വിതരണം ചെയ്യേണ്ടെന്ന് എഐജി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്ത് നാളെ നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വിതരണം ചെയ്യുന്നത്. അജിത് കുമാറിനെ കൂടാതെ മെഡലിന് അർഹനായിട്ടുള്ള ഡിവൈഎസ്പി അനീഷ് കെ. ജി യ്ക്ക് 2018ലും 2024ലും മെഡൽ കിട്ടിയതിനാൽ, പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡൽ വിതരണം ചെയ്യേണ്ടെന്നും ഉത്തരവിൽ പറഞ്ഞു.
CATEGORIES News