എന്ന് സ്വന്തം പുണ്യാളൻ്റെ                              ഫസ്‌റ്റ് ലുക്ക് പോസ്റ്റ‌ർ റിലീസായി

എന്ന് സ്വന്തം പുണ്യാളൻ്റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റ‌ർ റിലീസായി

  • അർജുൻ അശോകന്റെയും, ബാലു വർഗീസിന്റെയും നായികയായി അനശ്വര രാജൻ എത്തുന്നു

ഹേഷ് മധു സംവിധാനം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളൻ്റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റ‌ർ റിലീസായി.മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും ഒപ്പം അനശ്വരാ രാജനും എത്തുന്നത്.ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം. ആന്റണിയാണ്.

രൺജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാംസി. എസ്. ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം നിർവഹിക്കുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )