
എന്ന് സ്വന്തം പുണ്യാളൻ ജനുവരി 10ന് തിയേറ്ററുകളിൽ എത്തും
- അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ
മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാളൻ ‘ 2025 ജനുവരി 10 നു റിലീസ് ചെയ്യും. അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ട്രൂത്ത് സീക്കേഴ്സ്‌സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.ചിത്രം മലയാളത്തിലും തമിഴിലും ആയാണ് പ്രദർശനത്തിന് എത്തുന്നത്.

രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി.ഛായാഗ്രഹണം : റെണദീവ്.