എഫ്സിആർഎ വലിയതോതിൽ അപകടം ചെയ്യും- മുഖ്യമന്ത്രി പിണറായി വിജയൻ

എഫ്സിആർഎ വലിയതോതിൽ അപകടം ചെയ്യും- മുഖ്യമന്ത്രി പിണറായി വിജയൻ

  • നല്ല ആശങ്ക പൊതുവെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉയർന്നുവന്നെങ്കിലും ഇതൊന്നും സർക്കാർ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ: വിദേശസംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) വലിയതോതിൽ അപകടം ചെയ്യുന്ന കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ന്യൂനപക്ഷ വിഭാഗങ്ങളെയാണ് ഇത് ബാധിക്കുക. നല്ല ആശങ്ക പൊതുവെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉയർന്നുവന്നെങ്കിലും ഇതൊന്നും സർക്കാർ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ ഒന്നിച്ചുനിർത്തിപ്പോകേണ്ട സർക്കാർ ഒരുവിഭാഗത്തെ മാറ്റിനിർത്തുന്നു. രാഷ്ട്രീയം മനസ്സിലാക്കണം. ബിജെപിക്ക് നേതൃത്വം കൊടുക്കുന്ന ആർഎസ്എസ് അംഗീകരിച്ച നയം അനുസരിച്ച് മൂന്ന് ആഭ്യന്തര ശത്രുക്കളുണ്ട്. ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ് രണ്ടെണ്ണം. ഇതിന്റെ ഭാഗമായിട്ടുള്ള നടപടികളാണിതെല്ലാം എന്നും മുഖ്യമന്ത്രി ചൂണ്ടാക്കാട്ടി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )