എയർ ഇന്ത്യ ഇനി പുതു യൂണിഫോമിൽ

എയർ ഇന്ത്യ ഇനി പുതു യൂണിഫോമിൽ

  • എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 ന്റെ സർവീസ് പ്രവേശനത്തോടെ പുതിയ യൂണിഫോമുകൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഘട്ടം ഘട്ടമായി അവതരിപ്പിക്കും.

നീഷ് മൽഹോത്ര രൂപകൽപ്പന ചെയ്ത ക്യാബിൻ ക്രൂവിനും പൈലറ്റുമാർക്കുമുള്ള യൂണിഫോം എയർ ഇന്ത്യ പുറത്തിറക്കി. ഇനി എയർലൈനിലെ വനിതാ ക്യാബിൻ ക്രൂ ആധുനിക ടച്ചുള്ള ഓംബ്രെ സാരിയും പുരുഷന്മാർ ബന്ദ്ഗാലയും ധരിക്കും. കോക്ക്പിറ്റ് ക്രൂവിന് വേണ്ടി പ്രശസ്തമായ കൊട്ടൂറിയർ ക്ലാസിക് ബ്ലാക്ക് സ്യൂട്ടുകളും രൂപകൽപ്പന ചെയ്തിട്ടുണ്ട്.

എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 ന്റെ സർവീസ് പ്രവേശനത്തോടെ പുതിയ യൂണിഫോമുകൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഘട്ടം ഘട്ടമായി അവതരിപ്പിക്കും. സ്ത്രീ ക്യാബിൻ ക്രൂ യൂണിഫോമിൽ സങ്കീർണമായ ഝരോഖ പാറ്റേണുകളുള്ള റെഡി-ടു-വെയർ ഓംബ്രെ സാരിയും ബ്ലൗസും ബ്ലേസറും ചേർന്ന വിസ്ത (പുതിയ എയർ ഇന്ത്യ ലോഗോ ഐക്കൺ) എന്നിവ ഉൾപ്പെടുന്നു. നവ-പരമ്പരാഗത ശൈലിചേർന്നതാണ് പുതിയ യൂണിഫോം. റെഡി-ടു-വെയർ സാരികൾ സൗകര്യ പ്രദമായ പാന്റിനൊപ്പം ഓപ്ഷണലായി ധരിക്കാം. വനിതാ ക്യാബിൻ ക്രൂവിന് അവർ ഏറ്റവും കൂടുതൽ തിരിച്ചറിയുന്ന ശൈലി തിരഞ്ഞെടുക്കുന്നതിനും അതുല്യമായ ഈസ്റ്റ്-മീറ്റ്സ്-വെസ്റ്റ് ലുക്ക് കൊണ്ടുവരുന്നതിനുമുള്ള കൂടുതൽ വഴക്കം നൽകാനാണ് ഈ നീക്കമെന്ന് എയർലൈൻ പത്രക്കുറിപ്പിൽ പറഞ്ഞു.

എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറയുന്നതിങ്ങനെ: എയർ ഇന്ത്യയുടെ ക്രൂ യൂണിഫോമുകൾ വ്യോമയാന ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ചതാണ്. മനീഷ് മൽഹോത്രയുടെ നൂതന സംഘം എയർ ഇന്ത്യയുടെ ഭാവി വിവരണത്തിന് ആവേശകരമായ ഒരു പുതിയ അധ്യായം എഴുതുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. തങ്ങളുടെ പുതിയ ഐഡന്റിറ്റി, സേവന തത്വങ്ങൾ, ആഗോള വ്യോമയാനരംഗത്ത് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനുള്ള എയർ ഇന്ത്യയുടെ പരിശ്രമം എന്നിവയുടെ സാരാംശം  തികച്ചും ഉൾക്കൊള്ളുന്നതാണ് ഈ യൂണിഫോം. 

യൂണിഫോമിനൊപ്പം ചെരുപ്പും ഡിസൈനർ ക്യൂറേറ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകൾ ഡ്യുവൽ-ടോൺ (കറുപ്പ്, ബർഗണ്ടി) ബ്ലോക്ക് ഹീൽസ് ധരിക്കുമ്പോൾ, പുരുഷ ക്യാബിൻ ക്രൂ കറുത്ത ബ്രോഗുകൾ ധരിക്കും. വനിതാ ക്യാബിൻ ക്രൂവിനുള്ള മുത്ത് കമ്മലുകളും സ്ലിംഗ് ബാഗുകളും യൂണിഫോമിൽ ഉൾപ്പെടുന്നു.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )