എയർ കേരള ജൂണിൽ പറന്നുയരും

എയർ കേരള ജൂണിൽ പറന്നുയരും

  • വിമാനങ്ങൾ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാർ

നെടുമ്പാശ്ശേരി: മലയാളി സംരംഭമായ എയർ കേരള ജൂണിൽ ആഭ്യന്തര വിമാന സർവീസ് തുടങ്ങും. കൊച്ചിയിൽ നിന്നാണ് ആദ്യ സർവീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയർ കേരളയുടെ ഹബ്ബ്.76 സീറ്റുകളുള്ള വിമാനമായിരിക്കും സർവീസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുക. വിമാനങ്ങൾ പാട്ടത്തിനെടുത്താണ് സർവീസ് തുടങ്ങുന്നത്. വിമാനങ്ങൾ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്.

രണ്ട് വർഷത്തിനുള്ളിൽ 20 വിമാനങ്ങൾ സ്വന്തമാക്കുകയാണ് ലക്ഷ്യം. വിമാനങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടില്ലെന്നും എന്നാൽ പൈലറ്റുമാരെ കിട്ടാനാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നതെന്നും എയർ കേരള പത്രസമ്മേളനത്തിൽ അറിയിച്ചു.20 വിമാനങ്ങൾ ലഭ്യമാക്കി രണ്ട് വർഷത്തിനുള്ളിൽ അന്താരാഷ്ട്ര സർവീസും കൂടി തുടങ്ങാനാണ് എയർ കേരള ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്കു കൂടി പറന്നെത്തുകയാണ് എയർ കേരളയുടെ ലക്ഷ്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )