
എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി
- തിരുവള്ളൂർ മേലെക്കണ്ടി മീത്തൽ അബ്ദുള്ള ആണ് പിടിയിലായത്
കൊയിലാണ്ടി: പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ വടകര റുറൽ എസ്പി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘംപിടികൂടി.

തിരുവള്ളൂർ മേലെക്കണ്ടി മീത്തൽ അബ്ദുള്ള (28) ആണ് പിടിയിലായത്. നവംബർ 19 നാണ് പ്രത്യേക വേഷം ധരിച്ച് എത്തി ഭണ്ഡാരം കവർന്നത്. എസ്ഐ ഷമീർ, മനോജ് രാമത്ത്, എഎസ്ഐ വി.സി. ബിനീഷ്, വി.വി. ഷാജി, സിപിഒ അഖിലേഷ്. തുടങ്ങിയവരാണ് എസ്പിയുടെ പ്രത്യേക സ്ക്വാഡിലുണ്ടായിരുന്നത്.
CATEGORIES News