
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നവീകരണം ട്രെയിൻ സർവീസുകളിൽ മാറ്റം
- ഇന്ന് മുതൽ മാർച്ച് 26വരെ പാലക്കാട്-എറണാകുളം മെമു ആലുവയിൽ യാത്ര അവസാനിപ്പിക്കും
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളുടെ നിർണായക ഘട്ടം നടക്കുന്നതിനാൽ ഇന്ന് മുതൽ ട്രെയിൻ സർവീസുകളിൽ മാറ്റം. ഇന്ന് മുതൽ മാർച്ച് 26വരെ പാലക്കാട്-എറണാകുളം മെമു ആലുവയിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം-പാലക്കാട് മെമു ആലുവയിൽ നിന്നായിരിക്കും സർവീസ് നടത്തുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും.
കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. എംജിആർ ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് ഈ ദിവസങ്ങളിൽ 30 മിനിറ്റ് വൈകും.
CATEGORIES News
