എളാട്ടേരി അരുൺ ലൈബ്രറി; വാർഷികാഘോഷങ്ങൾക്ക് തുടക്കം

എളാട്ടേരി അരുൺ ലൈബ്രറി; വാർഷികാഘോഷങ്ങൾക്ക് തുടക്കം

  • ഗസൽ ഗായിക സുസ്മിത ഗിരീഷ് അവതരിപ്പിച്ച മഞ്ഞണി പൂനിലാവ് സംഗീതം പരിപാടി അരങ്ങേറി

കൊയിലാണ്ടി :ദേവലോകത്ത് നിന്ന് കവർന്നെടുത്ത അഗ്നി മനുഷ്യകുലത്തിന് പകർന്നേകിയ പ്രൊമിത്യൂസ് നൽകിയ അക്ഷര സന്ദേശം വർത്തമാന സാഹചര്യത്തിൽ ഏറ്റെടുക്കേണ്ടത് ഗ്രന്ഥശാലകളാണെന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ. കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

സ്വാഗതസംഘം ചെയർമാൻ പി. ചാത്തപ്പൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് അക്ഷരദീപം തെളിയിച്ചു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി. വേണു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ വാർഡ് മെമ്പർ ജ്യോതിനളിനം ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, കെ. ജയന്തി ടീച്ചർ കെ ധനീഷ് , കെ ദാമോദരൻ മാസ്റ്റർ എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു.

പ്രസിദ്ധ സാഹിത്യകാരന്മാരായ യുകെ കുമാരൻ ചന്ദ്രശേഖരൻ തിക്കോടി സോമൻ കടലൂർ ഗായിക രശ്മി പത്രപ്രവർത്തകൻ വിശ്വനാഥൻ കന്മന ശ്രീധരൻ മാസ്റ്റർ കെ ഗീതാനന്ദൻ തുടങ്ങിയവർ നൽകിയ ശബ്ദ സന്ദേശം ഉദ്ഘാടന സമ്മേളനത്തിൽ അവതരിപ്പിച്ചു.പ്രസിദ്ധ എഴുത്തുകാരി കെ. പി. സുധീര,കെ.സുരേഷ് തുടങ്ങിയവർ ലൈബ്രറിക്ക് സമർപ്പിച്ച പുസ്തകങ്ങൾ ലൈബ്രറി ഭാരവാഹികളായ പി. രാജൻ, വി.കെ ദീപ, പി. കെ.മോഹനൻ എന്നിവർ ഏറ്റുവാങ്ങി. ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന ഫ്യൂഷൻ ഡാൻസിൽ വ്യത്യസ്ത പ്രായത്തിലുള്ള മുപ്പത് കലാകാരികൾ പങ്കെടുത്തു. തുടർന്ന് ഗസൽ ഗായിക സുസ്മിത ഗിരീഷ് അവതരിപ്പിച്ച മഞ്ഞണി പൂനിലാവ് സംഗീതം പരിപാടി നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )