
എഴുത്തച്ഛൻ പുരസ്‌കാരം എൻ.എസ്.മാധവന്
- അഞ്ച് ലക്ഷം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം
സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ എൻ.എസ്. മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

എസ്.കെ. വസന്തനായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്‌കാര ജേതാവ്. പഞ്ചകന്യകകൾ, രായും മായും അർബുദ വൈദ്യൻ, എൻ്റെ പ്രിയപ്പെട്ട കഥകൾ, ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, നിലവിളി, തിരുത്ത്, നാലാം ലോകം, ഭീമച്ചൻ തുടങ്ങി എൻ.എസ് മാധവന്റെ പ്രധാനപ്പെട്ട പുസ്‌തകങ്ങളാണ്.
CATEGORIES News