
എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് ആശ്വാസം ; കെയർ പദ്ധതിയിലേക്ക് 30 കോടി രൂപ അനുവദിച്ച് സർക്കാർ
- കെയർ’ പദ്ധതിയിലേയ്ക്ക് ഇതിനായി ഈ വർഷം 30 കോടി രൂപ വകയിരുത്തിയാണ് പ്രഖ്യാപനമുണ്ടായത്.
തിരുവനന്തപുരം: എസ്എംഎ രോഗബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി ധനമന്ത്രിയുടെ ബജറ്റനുബന്ധ പ്രഖ്യാപനം. 2024ൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അപൂർവ രോഗങ്ങൾക്കുള്ള ചികിത്സാ പദ്ധതിയായ ‘കെയർ’ പദ്ധതിയിലേയ്ക്ക് ഇതിനായി ഈ വർഷം 30 കോടി രൂപ വകയിരുത്തിയാണ് പ്രഖ്യാപനമുണ്ടായത്.

മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ‘ക്യൂർ എസ്എംഎ ഫൗണ്ടേഷൻ’ ധനമന്ത്രിക്ക് നൽകിയ നിവേദനത്തിന് പിന്നാലെയാണ് ഇടപെടൽ. അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങളുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തിയിരിക്കുന്നത്.
CATEGORIES News
