എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ അതിവേഗമറിയാം

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ അതിവേഗമറിയാം

  • കഴിഞ്ഞവർഷം മെയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ മേയ് ആദ്യവാരത്തിൽ തന്നെ പ്രഖ്യാപിക്കും. ഇപ്പോൾ പുരോഗമിക്കുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിച്ച് ഒരാഴ്ചയ്ക്കകം മൂല്യ നിർണയ ജോലികൾ ആരംഭിക്കും. 14 ദിവസംകൊണ്ട് മൂല്യനിർണയം നടത്തി അതിവേഗം ഫലം പ്രഖ്യാപിക്കും.

കഴിഞ്ഞവർഷം മെയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്.
ഇത്തവണ മെയ് 5ന് ഫലം പ്രഖ്യാപിക്കും.എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിനായി സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടാകും. ഉത്തരക്കടലാസ്സുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ ആരംഭിക്കും. ഏപ്രിൽ 26 വരെ രണ്ട് ഘട്ടങ്ങളിലാണ് മൂല്യനിർണയം നടക്കുക. ആദ്യഘട്ടം ഏപ്രിൽ 3-ാം തീയതി ആരംഭിച്ചു ഏപ്രിൽ 11-ാം തീയതി അവസാനിക്കും (8 ദിവസം). രണ്ടാംഘട്ടം ഏപ്രിൽ 21-ാം തീയതി ആരംഭിച്ചു ഏപ്രിൽ 26-ാം തീയതി അവസാനിക്കും(6 ദിവസം).ഹയർ സെക്കന്ററെറി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി 89 ക്യാമ്പുകൾ (സിംഗിൽ വാൽവേഷൻക്യാമ്പ്-63,ഡബിൾ വാൽവേഷൻ ക്യാമ്പ് -26) സജ്ജീകരിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )