എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷ വിജ്ഞാപനവും ടൈംടേബിളും

എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷ വിജ്ഞാപനവും ടൈംടേബിളും

  • ഉച്ചക്കുശേഷമാണ് ഹയർ സെക്കന്ററി പരീക്ഷ, എസ് എസ് എൽ സി പരീക്ഷകളും സ്കൂൾ വാർഷിക പരീക്ഷയും രാവിലെ

തിരുവനന്തപുരം : ഈ വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകൾ 03/03/2025 മുതൽ 26/03/2025 വരെ നടക്കും . രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകൾ 06/03/2025 വരെ 29/03/2025 വരെയും. ഒന്നാം വർഷ ഹയർ സെക്കൻററി പരീക്ഷകളും നടത്താൻ പരീക്ഷാ വിജ്ഞാപനവും ടൈംടേബിളും 01/11/2024 ന് പ്രസിദ്ധീകരിച്ചിരുന്നു.
ഉച്ചക്കുശേഷമാണ് ഹയർ സെക്കന്ററി പരീക്ഷാ സമയം നിശ്ചയിച്ചിട്ടുള്ളത്. എസ് എസ് എൽ സി പരീക്ഷകളും സ്കൂൾ വാർഷിക പരീക്ഷകളും രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം മുതൽ രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികളുടെ ഒന്നാം വർഷത്തെ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കൊപ്പം നടത്തുന്നതിനാൽ ഹയർ സെക്കന്ററി പരീക്ഷകൾ നടത്താൻ ആകെ 18 ദിവസങ്ങൾ വേണ്ടി വരും.

മാർച്ചിലെ ചൂടുകാലാവസ്ഥയും റംസാൻ വ്രതവും ഉള്ളതിനാൽ എസ് എസ് എൽ സി പരീക്ഷകളും സ്‌കൂൾ വാർഷിക പരീക്ഷകൾ എഴുതുന്ന 9-ാം ക്ലാസ് വരെയുള്ള ചെറിയ കട്ടികൾക്കും പരീക്ഷകൾ രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഹയർ സെക്കന്ററി പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചത്.ഉച്ചക്ക് 1.30 ന് പരീക്ഷ ആരംഭിച്ച് 4.15 ന് അവസാനിക്കുന്നതാണ്. രണ്ട് വെള്ളിയാഴ്ചകളിലുളള ഹയർ സെക്കന്ററി പരീക്ഷകൾ 2 മണിക്കാരംഭിച്ച് 4.45 ന് അവസാനിക്കുന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )