എസ്.ഐ. ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സുപ്രീം കോടതിയിൽ ഹർജി നൽകി

എസ്.ഐ. ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സുപ്രീം കോടതിയിൽ ഹർജി നൽകി

  • സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഹർജി നൽകിയത്

തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) കൂടുതൽ രാഷ്ട്രീയപാർട്ടികൾ സുപ്രീംകോടതിയിലേക്ക്. എസ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സുപ്രീം കോടതിയിൽ ഹർജി നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഹർജി നൽകിയത്. എസ്.ഐ.ആർ ഭരണഘടനാവിരുദ്ധമാണെന്നാണ് സി.പി.എം ഹർജിയിൽ വ്യക്തമാക്കിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്.ഐ.ആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും സി.പി.എം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ ജി. പ്രകാശാണ് സി.പി.എമ്മിനായി ഹർജി സമർപ്പിച്ചത്.

അതേസമയം സി.പി.ഐയും തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഹർജി സമർപ്പിക്കും. തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നതെന്നും, തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരിഷ്കരണം നീട്ടിവെക്കണമെന്നും നേരത്തെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )