എസ്.ബി.ഐയിൽ ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ

എസ്.ബി.ഐയിൽ ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ

  • കേരളത്തിൽ 426 പേർക്ക് അവസരം ലഭിക്കും

തിരുവനന്തപുരം : എസ്‌ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ശാഖകളിലേക്ക് ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്ത‌ികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനുമുള്ള പ്രാവീണ്യമുണ്ടായിരിക്കണം.

ഒരാൾക്ക് ഒരു സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിലെ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ക്ലറിക്കൽ കേഡറിർ തസ്തികയുടെ ശമ്പളനിരക്ക് 24,050- 64,480 രൂപ. ബിരുദധാരികൾക്ക് രണ്ട്’ അഡ്വാൻസ് ഇൻക്രിമെന്റിന് അർഹതയുള്ളതിനാൽ 26,730 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം. ക്ഷാമബത്തയും മറ്റാനുകൂല്യങ്ങളുമടക്കം പ്രതിമാസം 46,000 രൂപ ശമ്പളം ലഭിക്കും.ഒഴിവുകൾ: വിവിധ സർക്കിളുകളിലായി ആകെ 13,735 ഒഴിവുകൾ നിലവിലുണ്ട്. കേരളത്തിൽ 426, ലക്ഷദ്വീപ് -2, തമിഴ്‌നാട് -336, പുതുച്ചേരി 4, കർണാടക -50 എന്നിങ്ങനെ. സമഗ്ര വിവരങ്ങൾ www.sbi.co.in/web/careers/current- openings.

യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. ബിരുദപരീക്ഷ 2024 ഡിസംബർ 31 നകം പാസായിരിക്കണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )