
എൻജിനീയറിംഗ് പ്രവേശനം:ഓപ്ഷൻ നൽകാനുള്ള തീയതി ഇന്ന് അവസാനിക്കും
- വൈകിട്ട് 4 വരെയാണ് ഓപ്ഷൻ നൽകാനുള്ള സമയം
തിരുവനന്തപുരം : കീം പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയുള്ള എൻജിനീയറിംഗ് കോളേജുകളിലെ പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള തീയതി ഇന്ന് അവസാനിക്കും.വൈകിട്ട് 4 വരെയാണ് ഓപ്ഷൻ നൽകാനുള്ള സമയം. പുതിയ കോഴ്സുകൾക്ക് ഫോട്ടോ അംഗീകാരം നൽകിയതിനാൽ ആഗസ്റ്റ് രണ്ടിലേക്ക് ഓപ്ഷൻ നൽകാനുള്ള തീയതി നീട്ടാൻ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു.

അത് പുതിയ കോഴ്സുകൾക്ക് മാത്രമായിട്ടാണെന്നാണ് പ്രവേശന കമ്മീഷണർ അറിയിച്ചത്. സാധാരണ നിലയിൽ തന്നെ ആദ്യ അലോട്ട്മെൻറുകൾ നടത്തും. പുതിയ പ്രോഗ്രാമുകൾക്ക് രണ്ട് അലോട്ട്മെൻറുകൾക്ക് ശേഷവും പുതുതായി അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ടാകും എന്നും പ്രവേശന കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
CATEGORIES News