
എൻസിപിയിൽ തർക്കം രൂക്ഷം; മന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്ന് എ.കെ ശശീന്ദ്രൻ
- തീരുമാനം എടുക്കേണ്ടത് ശരത് പവാറാണെന്ന്
പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ
തിരുവനന്തപുരം : എൻസിപിയിൽ എ.കെ.ശശീന്ദ്രനു പകരം കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള നീക്കം സജീവമാകുന്നു. പാർട്ടി തീരുമാനിച്ചാൽ ഏതു സമയത്തും മാറുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന മന്ത്രി എ.കെ.ശശീന്ദ്രൻ ഇപ്പോൾ മന്ത്രിസ്ഥാനത്തുനിന്ന് മാറുന്നില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞു .

ഇതോടൊപ്പം കെ.ശശീന്ദ്രനെ മാറ്റണമെന്ന ആവശ്യം എൻസിപി സംസ്ഥാന നേതൃത്വം ചർച്ച ചെയ്തിട്ടില്ലെന്നും മന്ത്രിയെ മാറ്റൽ തന്റെ അധികാര പരിധിയിൽ വരുന്നതല്ല അത്തരം ആവശ്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ശരത് പവാറാണെന്നും
പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞു.
CATEGORIES News