
എൽഡിഎഫിന്റെ തോൽവി വിശദമായ പരിശോധന എല്ലാ തലത്തിലും നടത്തും-എം.വി ഗോവിന്ദൻ
- അനുഭവത്തിന്റെ വെളിച്ചത്തിൽ ആവശ്യമായ തിരുത്തൽ വരുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ ഫലപ്രദമായി മുന്നോട്ട് പോകും
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി ആണ് ഉണ്ടായിരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിശദമായ പരിശോധന എല്ലാ തലത്തിലും നടത്തും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തിരുത്തലുകൾ വരുത്തി. എന്തെല്ലാം അപകടങ്ങൾ ഉണ്ടോ അതെല്ലാം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഏതെങ്കിലും ഒരുതവണ തോറ്റെന്ന് കരുതി എല്ലാ തവണയും അങ്ങിനെ ഉണ്ടാകണമെന്നില്ലെന്ന് എം വി ഗോവിന്ദൻ.

അനുഭവത്തിന്റെ വെളിച്ചത്തിൽ ആവശ്യമായ തിരുത്തൽ വരുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ ഫലപ്രദമായി മുന്നോട്ട് പോകും. സംഘടനാപരമായ പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കും ജനവിശ്വാസം കൂടുതൽ നേടാൻ പ്രവർത്തിക്കും എൽഡിഎഫ് വിരുദ്ധ വികാരം ഉണ്ടായിട്ടില്ല അങ്ങിനെയെങ്കിൽ 7 ജില്ലാ പഞ്ചായത്തുകളിൽ ജയിക്കുമോ ശബരിമല സ്വർണ്ണകൊള്ള പ്രതിഫലിച്ചോ എന്ന് നോക്കിയിട്ട് പറയാം, കൊല്ലം കോർപ്പറേഷൻ പരാജയം പ്രതീക്ഷിച്ചതല്ല എന്തെല്ലാം അപകടങ്ങൾ ഉണ്ടോ അതെല്ലാം പരിശോധിച്ചു പാർട്ടി മുന്നോട്ടുപോകും എം വി ഗോവിന്ദൻ പറഞ്ഞു
